കൊട്ടാരക്കര : അമ്പലപ്പുറത്തു രാഗിണിയുടെ മക്കളായ ശിവഗാമിക്കും (14) ശിവാനിയ്ക്കും(12) കൈത്താങ്ങായി അമ്പലപ്പുറം സ്കൂളും, പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് & പ്രതീക്ഷ ബ്ലഡ് ഡൊണേഷനും.
അമ്പലപ്പുറം വി എം എച്ച് എസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററും, മാനേജരും കുട്ടികളുടെ വീട്ടിൽ വരികയും മാതാവിനെയും, ഈ രണ്ടു കുട്ടികളെയും കാണുകയും ചെയ്തു. അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ശേഷം ഇനി മുതലുള്ള വിദ്യാഭ്യാസ ചെലവുകളും, യൂണിഫോം, പുസ്തകങ്ങൾ, വണ്ടി ഫീസ്, ഭക്ഷണം മുതലായവ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.
അതുപോലെ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ വകയായി ഒരു മാസത്തേക്കുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തു. സൽ കർമ്മത്തിൽ കൊട്ടാരക്കര ഡിവൈഎസ്പി നെഹ്റുവിയൻ സാർ പങ്കുചേർന്നു