കൊട്ടാരക്കര: മൈലം മുട്ടമ്പലം ജംഗ്ഷനിൽ കാറും ഓട്ടോയും ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. ആലപ്പുഴയിൽ നിന്നും വന്ന കാർ കൊട്ടാരക്കര നിന്നും മൈലത്തേയ്ക്കു പോകുന്ന ഓട്ടോയിൽ മുട്ടമ്പലം ഭാഗത്തു വച്ചു അമിതവേഗതയിൽ ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും ഫയർ ഫോഴ്സും ഇടിയുടെ ആഘാതത്തിൽ ചുരുണ്ടു കൂടിയ ഓട്ടോ വെട്ടിപ്പൊളിച്ചു ഓട്ടോയോയിലുള്ളവരെ പുറത്തെടുക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഓട്ടോഡ്രൈവർ ആക്കവിള പല്ലിതെക്കേതിൽ ഷിബു (28)ആണ് മരിച്ചത്.
ഓട്ടോ യാത്രക്കാരനായ ആക്കവിളയിൽ ബേക്കറി ഉടമ മോഹനനെ ഗുരുതര പരിക്കോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവ് ചെയ്ത യുവതി ഉറങ്ങി പോയതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ആക്കവിളയിൽ ബേക്കറി നടത്തുന്ന മോഹനൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ
രാവിലെ മൈലത്തിനു സമീപം അലക്ഷ്യമായി വന്ന ലോറി തട്ടാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു തിരുവനന്തപുരം സ്വദേശികളായ ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു.