ദൈവത്തിന്റെ സ്വന്തം നാടായ കേരളം തെരുവു പട്ടികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. പട്ടികൾ രാത്രിയും പകലും ഒരു പോലെ വഴിയാത്രക്കാർക്കും കുട്ടികൾക്കും ഭീഷണിയാകുന്നു പട്ടികൾ കുറുകേ ചാടുന്നതു മുലം അനേകം ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെടുന്നത്. കോഴി വേസ്റ്റുകൾ വഴിയിൽ നിക്ഷേപിക്കുന്നതു മുലം പട്ടികൾക്ക് ആഹാരം ലഭിക്കുന്നതും അതിന് അക്രമോത്സുകത വർദ്ധിക്കുകയും പട്ടികൾ സംഘം ചേർന്ന് വളർത്തു മൃഗങ്ങളെയും, കോഴികളെയും ആകമിക്കുന്നു പട്ടികളുടെ വംശവർധന തടയാൻ ഒരു പരിപാടിയും ഗവൺമെന്റ് നടപ്പിലാക്കുന്നില്ല. വദ്ധീകരണവും പട്ടി പിടിത്തവും ഗവൺമെന്റ് പൂർണ്ണമായും നിർത്തി വച്ചിരിക്കുകയാണ്. ഒഴിഞ്ഞ സ്ഥലങ്ങളായ സ്കൂളുകൾ, അംഗൻവാടികൾ, സർക്കാർ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ ആൾ താമസമില്ലാത്ത വീടുകൾ ഈ സ്ഥലങ്ങളിൽ എല്ലാം പട്ടികളുടെ താവളമാണ് അന്യസംസ്ഥാനങ്ങളിൽ നായ് ശല്യം വളരെ കുറവാണ് ആകയാൽ ഗവൺമെന്റ് സത്വര ശ്രദ്ധാ നടപടി നിയന്ത്രണത്തിൽ ഉണ്ടാകണമെന്ന് ആവശ്യം.
വാർത്ത : സജീചേരൂർ, കൊട്ടാരക്കര