കൊട്ടാരക്കര: ആയുധവുമായി അതിക്രമിച്ചു വീട്ടിൽ കടന്നു, സ്ത്രീയെ കടന്നു പിടിച്ചു മാനഹാനി വരുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കൊട്ടാരക്കര പ്ലാപ്പള്ളി വടക്കേക്കര പുത്തൻ വീട്ടിൽ ബിനു കുമാർ(40) ആണ് കൊട്ടാരക്കര പോലീസിന്റ പിടിയിലായത്. പ്രതി പുലർച്ചെ ആയുധവുമായി അതിക്രമിച്ചു വീട്ടിൽ കടന്നു ചെന്ന ശേഷം സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും എതിർക്കാൻ ശ്രമിച്ച സ്ത്രീയെ കഴുത്തിൽ വാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീയുടെ ഒച്ച കേട്ട് ആളുകൾ ഓടിക്കൂടാൻ തുടങ്ങിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം ഒളിവിൽ പോയ പ്രതിയെ കൊട്ടാരക്കര എസ് ഐ സാബുജി മാസ്, എസ് സിപിഒ മാരായ സന്തോഷ്, ഓമനക്കുട്ടൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്
