അടൂർ: വിശന്നു വലഞ്ഞു തളർന്നു വീണു മാനസികനില തെറ്റിയ രാധാകൃഷ്ണനു കൈതാങ്ങായി അടൂർ ജനമൈത്രി പോലീസ്. മദ്യപാനി എന്നു കരുതി ആരും തിരിഞ്ഞു നോക്കാതെ ശർദ്ദിച്ചു അവശനായി മണിക്കൂറുകളോളം കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റിൽ മഴച്ചാലിൽ കിടന്ന വൃദ്ധ വയോധികനെ
അടൂർ ജനമൈത്രി പോലീസിന്റെ സംയോജിത ഇടപെടൽ നടത്തുകയും തളർന്നു കിടന്ന വൃദ്ധന് പ്രാഥമിക ശുശ്രൂഷ നൽകി
അടിയന്തിര സാഹചര്യമായതിനാൽ ഫയർഫോഴ്സിന്റെ ആംബുലൻസ് വിളിച്ചു അടൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചു .
തുടർന്ന് നടത്തിയ പരിശോധനയിൽ മാനസിക അസ്വാസ്ത്യം ഉ ള്ളതായും സ്വന്തം വീടു പോലും പറയാൻ സാധിക്കാത്ത അവസ്ഥയിൽ ആയതിനാൽ
അടൂർ ഇൻസ്പെക്ടർ യു . ബിജു വിന്റെ നിർദ്ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർ മാരായ അനുരാഗ് മുരളീധരൻ , ഫിറോസ്.കെ.മജീദ്, അജി .കെ .ബി എന്നിവർ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ എം.ഡി രാജേഷുമായി ബന്ധപ്പെടുകയും ഇരു കൈകളും നീട്ടി മഹാത്മ ജന സേവന കേന്ദ്രം ഏറ്റെടുക്കുകയും ചെയ്തു.
വയോധികന് ഏകദേശം 85 വയസോളം പ്രായം ഉണ്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു .