കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷന്റെയും നിര്‍മ്മാണോല്‍ഘാടനവും ഇതോടൊപ്പം നടക്കും.
മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും.
അഞ്ചര കിലോമീറ്റര്‍ പാതയില്‍ പരിശോധന നടത്തിയ ശേഷം മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ പുതിയ പാതക്ക് അന്തിമാനുമതി നല്‍കിയിരുന്നു