കൊട്ടാരക്കര: അഞ്ചു വയസുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ജോലിക്കാരായ മാതാപിതാക്കൾ അയൽ വീട്ടിൽ ഏല്പിച്ചു പോയ കുട്ടിയെ അയൽ വീട്ടുകാരുടെ ബന്ധുവായ കൊട്ടാരക്കരയിൽ പള്ളിക്കൽ ചരുവിള പുത്തൻ വീട്ടിൽ ഷിബു(34 ) വിനെയാണ് അറസ്റ്റ് ചെയ്തത്.
കൃത്യം നടത്തി ഒളിവിൽ പോയ ഇയാളെ കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ആർ. രാജീവ് , എസ് സിപിഒ സലിം, സിപിഒ ഹോച്ചിമിൻ, ഓമനക്കുട്ടൻ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
മൈലക്കാട് ജോലിക്കാരനായ ഇയാളെ കുളപ്പാടത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ്റ് ചെയ്തു.