കൊട്ടാരക്കര: നാല് കിലോഗ്രാം കഞ്ചാവുമായി കൊല്ലം മയ്യനാട് സ്വദേശിയായ യുവാവ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. കൊല്ലം ജില്ലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്ന സംഘത്തിലെ പ്രധാനിയായ കൊല്ലം മയ്യനാട് പുല്ലിച്ചിറ പറന്തിയിൽ നൈനു മൻസിലിൽ നാസർ മകൻ റാഫിയാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിലേക്ക് കൊണ്ട് വന്ന് ചെറുപൊതികളാക്കി സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്ന സംഘം കൊട്ടാരക്കരയിലും പ്രവർത്തിച്ചു വരുന്നതായി ബഹു. ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി. എസ് അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവുമായി പ്രതിയെ പിടി കൂടിയത്. കൊട്ടാരക്കര എസ്.ഐ രാജീവ്, എ.എസ്.ഐ അജയകുമാർ, സി.പി.ഒ മാരായ അനിൽ കോമത്, ഷിബു കൊല്ലം റൂറൽ DANSAF അംഗങ്ങളായ ജി.എസ്.ഐ ശിവശങ്കരപ്പിള്ള, ഷാജഹാൻ, ജി.എ.എസ്.ഐ മാരായ അജയകുമാർ, സജി ജോൺ, എസ്.സി.പി.ഒ രാധാകൃഷ്ണപിള്ള, സി.പി.ഒ സലിൽ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും
4 KG കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.