തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്തുന്നു. തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഡിപ്പോയില്‍ മാത്രം ഉള്ള 20 ദീര്‍ഘദൂര ഫാസ്റ്റ് പാസ്സഞ്ചറുകൾ ഞായറാഴ്ച മുതല്‍ ആലപ്പുഴയിലേക്കും കോട്ടയത്തേക്കുമുള്ള ചെയിന്‍ സര്‍വീസുകളായി ചുരുങ്ങും. തിരുവനന്തപുരം കുമളി സർവീസ് നിർത്തും. നെടുമങ്ങാട് ഡിപ്പോയില്‍ നിന്നുള്ള എറണാകുളം ഫാസ്റ്റ് പാസഞ്ചറുകള്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തൊടുപുഴ തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചറും നിർത്തലാക്കിയിട്ടുണ്ട്. പീക്ക് ടൈമില്‍ എന്‍.എച്ച്, എം.സി റോഡുകള്‍ വഴി അഞ്ചുമിനിറ്റ് ഇടവിട്ട് ഇനി ഫാസ്റ്റ് പാസഞ്ചറുകളുണ്ടാകും. ഇതിനു പിന്നാലെ ഫാസ്റ്റും പുനക്രമീകരിക്കുന്നതോടെ പ്രതിമാസം അഞ്ചുകോടിയോളം രൂപ ചെലവിനത്തില്‍ കുറയ്ക്കാമെന്നാണ് കെ.എസ്.ആര്.ടി.സിയുടെ കണക്കുകൂട്ടല്‍. ദീര്‍ഘദൂര റൂട്ടുകളില്‍ നിന്ന് ഫാസ്റ്റുകള്‍ പിന്‍വലിക്കുന്നതോടെ 72000 കിലോമീറ്റര്‍ ഒരു ദിവസം കുറയ്ക്കാനാകും 180 ബസുകള്‍ ലാഭിക്കുകയും പ്രതിമാസം ഒരു രൂപപോലും വരുമാനനഷ്ടം വരാതെ അഞ്ചുകോടിയോളം രൂപ ചെലവിനത്തില്‍ കുറയ്ക്കാം. ഒരേറൂട്ടില്‍ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റുകളുടെ മത്സര ഓട്ടം ഒഴിവാക്കാനും സാധിക്കും. മുതലായ നേട്ടങ്ങളാണ് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞചെലവില്‍ ദീര്‍ഘദൂര യാത്രയ്ക്കുള്ള അവസരം നഷ്ട്ടപെടുകയാണെന്ന ആക്ഷേപവും ഉണ്ട്.
