പൊള്ളാച്ചി: കിണത്ത്ക്കടവിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇഷ്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മുത്തച്ഛൻ അറസ്റ്റിൽ. കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെൽവരാജ് (48) ആണ് അറസ്റ്റിലായത്. ഒത്തക്കൽ മണ്ഡപം തൊപ്പം പാളയത്തു വഴിയരികിലെ കുറ്റിക്കാട്ടിൽ നിന്നു പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. ഇയാളുടെ രണ്ടാം ഭാര്യ പിരിഞ്ഞു പോയത് മകനും ഭാര്യയും കരണമാണെന്ന വൈരാഗ്യത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുയെന്നു പോലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മയുടെ കൈയിൽ നിന്നും ധർഷിണി എന്ന പെൺകുഞ്ഞിനെ ബലമായി തട്ടിക്കൊണ്ടു പോയതിൽ ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിൽ കിണത്ത്ക്കടവ് റെയിൽവേ സ്റ്റേഷനിൽ നിന്നു ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
