പത്തനാപുരം: പുനലൂർ ചെമ്പനരുവി റൂട്ടിലോടുന്ന കെ എസ് ആർ റ്റി സി ബസിലെ ജീവനക്കാരെ ബാക്കി തുക നൽകുന്നതിന്റെ പേരിലുണ്ടായ തർക്കം നിമിത്തം മർദ്ദിക്കുകയും ബസിനു കേടുപാടുകൾ വരുത്തുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ഓലപ്പാറ വെങ്ങാവിള വീട്ടിൽ വിനോദ് (32), ഓലപ്പാറ മംഗലത്തു വീട്ടിൽ സുഭാഷ് (35), ഓലപ്പാറ തൂക്കുവിള വീട്ടിൽ ഉദയൻ (29) എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ജില്ല പോലീസ് മേധാവി ശ്രീ ഹരിശങ്കർ ഐ പി എസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഡി വൈ എസ് പി എസ്. അനിൽദാസിന്റെ നിർദ്ദേശപ്രകാരം പത്തനാപുരം ഇൻസ്പെക്ടർ എസ് എച്ച് ഒ അൻവർ, എസ് ഐ മാരായ പുഷ്പകുമാർ, ജോസഫ് ലിയോൺ,എസ് സി പി ഒ മധുസൂദനൻ, സി പി ഒ നിക്സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കറവൂരിൽ നിന്നും പിടികൂടിയത്.
