പുത്തൂർ: രാത്രി ഞാങ്കടവ് പാലത്തിൽ നിന്നും കോഴി വേയ്സ്റ്റ് കല്ലട ആറ്റിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അത് തടയാൻ ശ്രമിച്ച ഞാങ്കടവ് സ്വദേശിയായ പ്രജീഷിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പാലയ്ക്കൽ വാഹിദ മൻസിലിൽ അനസ്സ്(24), വടക്കുംതല കിഴക്ക് പനയന്നാർക്കാവ് അമ്പലത്തിനു സമീപം കാരളത്ത് പടിഞ്ഞാറ്റേതിൽ അർഷാദ് (29) എന്നിവരാണ് അറസ്റ്റിലായത്. കോഴി വേയ്സ്റ്റ് കൊണ്ടു വന്ന വാഹനം പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
