മുബൈ: ശക്തമായ മഴയെ തുടർന്ന് ട്രാക്കിൽ ട്രെയിൻ കുടുങ്ങി . ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്നു കോലാപൂരിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസ്സ് ബദലാപുരിന് സമീപം വങ്കാനി ഗ്രാമത്തിൽ ട്രാക്കിൽ കുടുങ്ങുകയായിരുന്നു . ട്രെയിനിൽ ഉണ്ടായിരുന്ന എഴുന്നൂറോളം യാത്രക്കാരെ ബോട്ടുകളിലൂടെയും , ഹെലികോപ്റ്ററിലൂടെയും രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. ഇതുവരെ നൂറ്റിപതിനേഴ് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.
