കോഴിക്കോട് : ബസ് തലകീഴായി മറിഞ്ഞു 23 പേർക്ക് പരിക്ക് . കൂടരഞ്ഞി – കോഴിക്കോട് റൂട്ടിൽ ഓടുന്ന എലാൻട്ര എന്ന സ്വകാര്യ ബസ് രാവിലെ 10 നു തൊണ്ടയാട് സിഗ്നലിന് സമീപം ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് എതിർവശത്തേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . രണ്ടുപേരുടെ നില ഗുരുതരമാണ് . മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും ഇതില്‍ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. അപകടത്തിൽ പെട്ട ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയിരുന്നതായി ആർടിഒ അറിയിച്ചു .
