തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്സിറ്റി കോളജ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകർ പൊലീസിനു നേരെ മരക്കഷ്ണങ്ങളും കുപ്പികളും വലിച്ചെറിഞ്ഞു. പോലീസിന്റെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചു. പ്രവർത്തകർ എംജി റോഡ് ഉപരോധിക്കുകയാണ്.
