പുനലൂർ : വീട്ടമ്മയുടെ പണം മോഷ്ടിക്കാൻ ശ്രമിച്ച വാറണ്ട് പ്രതികളായ നാടോടി സ്ത്രീകൾ പിടിയിൽ . അഞ്ചലിൽ നിന്നും പുനലൂരിലോട്ട് പോകയായിരുന്ന പ്രൈവറ്റ് ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ യാത്രക്കാരി ബഹളം വെച്ചതോടെ മറ്റു യാത്രക്കാർ പ്രതികളെ തടഞ്ഞു വച്ച് പുനലൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിൽ അറിയിക്കുകയായിരുന്നു. ഡിണ്ടിഗൽ സ്വദേശികളായ പത്മിനി, മഞ്ജു എന്നീ നാടോടി സ്ത്രീകളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കിയാക്കി റിമാൻഡ് ചെയ്തു . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണ കേസുകളിൽ അറസ്റ്റിലായ ഇവർ ജാമ്യം നേടി ഒളിവിലായിരിക്കെയാണ് പുനലൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത് .
