തിരുവന്തപുരം : സംസ്ഥാനത്തു ശക്തമായ മഴ തുടരുന്നു .ചൊവ്വാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണം .എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട് . കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലഅതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നു അറിയിപ്പുണ്ട് .മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.ഉയർന്ന പ്രദേശങ്ങളിലും മണ്ണെടുത്തു ദുർബലമായ മലയോരങ്ങളിലും നേരിയ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.
