ചെന്നൈ : ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവു ശിക്ഷക്ക് വിധിച്ച ശരവണ ഭവൻ ഉടമ രാജഗോപാൽ (72 ) അന്തരിച്ചു .തൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ,തടവു ശിക്ഷ നീട്ടിവെക്കണമെന്നും കാട്ടി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു .തുടർന്ന് കോടതിയിൽ കീഴടങ്ങിയ ഇയാളെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു ,പിന്നീട് ഇയാളുടെ മകൻ ആരോഗ്യസ്ഥിതി മോശമാണെന്നു കാട്ടി മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചു ചൊവ്വാഴ്ച ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിരുന്നു .പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, കിഡ്നി സംബന്ധമായ അസുഖങ്ങള്‍ ഇയാൾക്കു ഉണ്ടായിരുന്നെന്ന് ഡോക്ടർ പറഞ്ഞു . കിഡ്നിയുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ഐസിയു വിൽ പ്രവേശിപ്പിച്ചു .ശനിയാഴ്ച ആശുപത്രിയിൽ വെച്ചു ഹൃദയാഘാതം ഉണ്ടായി
