കൊല്ലം : രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു 3 ജീവപര്യന്തവും ,26 വർഷം കഠിന തടവും .2017 ഒക്ടോബർ 27 നാണു പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത് . കേസിൽ അഞ്ചൽ ഏരൂർ തിങ്കൾ കരിക്കം വടക്കേക്കര ചെറുകര രാജേഷ് ഭവനിൽ രാജേഷിനു (25 ) 3 ജീവപര്യന്തവും ,26 വർഷം കഠിന തടവും 3 .20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു .പിഴ അടച്ചില്ലെങ്കിൽ 4 വർഷവും 9 മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും .കേസിൽ പ്രതിയെ വധശിക്ഷയിൽ നിന്നു ഒഴിവാക്കിയത് പ്രായം പരിഗണിച്ചാണെന്നും കോടതി വ്യക്തമാക്കി .പുനലൂർ ഡിവൈഎസ്പി, ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അഞ്ചൽ സിഐ, എ അഭിലാഷും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
