കൊട്ടാരക്കര : ഗണപതി ക്ഷേത്രത്തിൽ മലിനജല ശുദ്ധീകരണ പ്ലാൻറ് നിർമ്മിക്കാൻ ഹൈക്കോടതിയുടെ അനുമതി .നാളുകളായി ക്ഷേത്രകുളം മാലിന്യ കൂമ്പാരമായിരുന്നു ഇത് ആരോഗ്യ പ്രശ്നങ്ങൾ പോലും ഉണ്ടാക്കുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ .ഈ പ്രശ്നത്തിന് പരിഹാരമായി മലിനജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കണമെന്നു കിഴക്കേക്കര മംഗല്യയിൽ എസ് രാജശേഖരൻ നായർ ദേവസ്വംബോർഡ് ഓംബുഡ്സ്മാനു നിവേദനം നൽകിയിരുന്നു .തുടർന്നു മലിനജല ശുദ്ധീകരണ പ്ലാൻറ് നിർമ്മിക്കാൻ ഹൈക്കോടതി അനുമതി നൽകുകയും, 95 ലക്ഷം രൂപയ്ക്കു പ്ലാൻറ് നിർമ്മിക്കാൻ ആസ്ഥാന കമ്പനിക്കു കരാർ ഇട്ടു .
