ഹിമാചൽപ്രദേശ് : സോളനിൽ കെട്ടിടം തകർന്നു വീണു ഏഴ് പേർ മരിച്ചു . മരിച്ചവരിൽ 6 പേർ സൈനികർ , സൈനികർ ഉൾപ്പടെ 28 പേരെ ഇപ്പോൾ രക്ഷപെടുത്തി . 7 സൈനികർ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു . രക്ഷാപ്രവർത്തനം തുടരുന്നു , സംഭവ സ്ഥലം മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ സന്ദർശിച്ചു . കെട്ടിട നിർമ്മാണം ശരിയായ നിലക്ക് ആയിരുന്നില്ലയെന്നും , സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി .
