പുനലൂർ : പത്തനാപുരത്തെ നിന്നും പുനലൂരിലേക്ക് പോയ ബസിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ടു നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു . ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ വീട്ടമ്മ ബഹളമുണ്ടാക്കിയതോടെ യാത്രക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു . തൂത്തുക്കുടി സ്വദേശി ഇസക്കി, അണ്ണാനഗർ സ്വദേശി രാജേശ്വരി എന്നിവരെയാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
