തിരുവനതപുരം : വര്‍ക്കല എസ്.ആര്.മെഡിക്കല്‍ കോളജിലെ കെട്ടിടങ്ങള്‍ നിര്‍മിച്ചത് അനുമതിയില്ലാതെ എന്ന് ആരോപണം. ഒരു കെട്ടിടത്തിനുവേണ്ട നിര്‍മാണാനുമതി വാങ്ങി നിരവധി കെട്ടിടങ്ങള്‍ എസ്.ആര് മാനേജ്മെന്റ് നിര്‍മിച്ചു എന്ന് കാട്ടി ചെറിന്നിയൂര് പഞ്ചായത്ത് അധികൃതര്പൊലീസിനും റവന്യുവകുപ്പിനും പരാതി നല്കി. ഇതു ചൂണ്ടികാണിച്ച് നിരവധി മെമ്മോകള്‍ പഞ്ചായത്ത് കോളജിനു നല്‍കുകയും ചെയ്തു. എന്നാൽപഞ്ചായത്തിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മനേജ്മെന്റ്..
