തിരുവനതപുരം : കേന്ദ്ര സർക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പദ്ധതികളുടെ നടത്തിപ്പു വേഗത്തിലാക്കാനും സിപിഎം മുന്‍ എംപിമാരായ കെ.എന്‍. ബാലഗോപാല്‍, എ. സമ്പത്ത് എന്നിവരെ പ്രതിനിധികളായി നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . നിലവില്‍ ദേശീയപാത വികസനം ഉള്‍പ്പെടെ പല കേന്ദ്ര പദ്ധതികളും വൈകുന്നതിനാൽ സർക്കാർ നയങ്ങളെ കുറിച്ച് ധാരണയുള്ളവരാകണംപ്രതിനിധികൾ എന്ന പരിഗണനയിലാണു ബാലഗോപാലിനെയും സമ്പത്തിനെയും പ്രതിനിധികളാക്കാൻ തീരുമാനിച്ചതെന്നു സൂചന. ഡല്‍ഹിയില്‍ കേരളാ ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രതിനിധിയുടെ പ്രവര്‍ത്തനം .ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കും.
