പാലക്കാട് നെന്മാറയില് കൊല്ലപ്പെട്ട സുധാകരൻ – സജിത ദമ്പതികളുടെ മൂത്തമകള്‍ അഖിലയ്ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ചെന്നിത്തല അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് പൊലീസിന് പ്രത്യേക നിർദേശം നല്‍കിയതായി ചെന്നിത്തല അറിയിച്ചു. പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ്റെ വീട്ടില്‍വെച്ചാണ് സുധാകരൻ്റെയും സജിതയുടെയും മക്കളായ അതുല്യയെയും അഖിലയെയും ചെന്നിത്തല സന്ദർശിച്ചത്. വധശിക്ഷ ലഭിച്ചു ജയിലില്‍ കഴിയുന്ന ചെന്താമര ആണ് സുധാകരനെയും സജിതയെയും കൊലപ്പെടുത്തിയത്.
സംഭവമുണ്ടായ ശേഷം കുട്ടികളെ സന്ദർശിച്ചിരുന്നതായും സഹായം നല്‍കിയിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. സുധാകരൻ്റെ മൂത്തമകള്‍ അഖിലയ്ക്ക് ജോലി നല്‍കണമെന്ന് കോടതിവിധിയില്‍ പറയുന്നുണ്ട്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ സർക്കാർ ചർച്ച നടത്തും. കുട്ടികള്‍ക്ക് ജോലി ലഭിക്കാനായി എല്ലാവിധ ശ്രമവും തുടരുമെന്നും ചെന്നിത്തല അറിയിച്ചു. പെട്ടെന്ന് ജോലി കിട്ടിയാല്‍ അത്രയും നല്ലതാണെന്ന് അഖില പറഞ്ഞു.
