ലണ്ടൻ : വ്യാഴാഴ്ച സിറിയയിലേക്കു എണ്ണയുമായി പോയ ഇറാനിയൻ കപ്പലായ ഗ്രേസ് 1 (സൂപ്പർ ടാങ്കർ), ഗിബ്രാൾട്ടർ കടലിടുക്കിൽവച്ച് 30 ബ്രിട്ടിഷ് നാവികരും 42 കമാൻഡോകളും ചേർന്ന് പിടിച്ചെടുത്തു. കപ്പൽ 14 ദിവത്തേയ്ക്കു തടഞ്ഞുവയ്ക്കാൻ ഗിബ്രാൾട്ടർ കോടതി ഉത്തരവിട്ടു എന്നാൽ പിടിച്ചെടുത്ത എണ്ണ കപ്പൽ വിട്ടു തരണമെന്നും ഇല്ലെങ്കിൽ ബ്രിട്ടീഷുകാരുടെ കപ്പൽ പിടിച്ചെടുക്കുമെന്നു മുന്നറിയിപ്പു നൽകിയിരിക്കുകയാണ് ഇറാൻ.
യൂറോപ്യൻ യൂണിയന്റെ ഉപരോധചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്നു അധികൃതരുടെ വിശദീകരണം, എന്നാൽ യുഎസ് സമ്മർദത്തെ തുടർന്നാണ് ബ്രിട്ടന്റെ നടപടിയെന്നു ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സ്പെയിൻ വിദേശകാര്യ മന്ത്രി ജോസപ് ബോറ കപ്പൽ പിടിച്ചെടുത്തതിൽ യുഎസ് ഇടപെടൽ ഉണ്ടെന്നു സംശയിക്കുന്നതായി വ്യക്തമാക്കി.
