നെടുമങ്ങാട് : കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനാറു വയസ്സുകാരി മീരയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു . സംഭവത്തിൽ പിടിയിലായ അമ്മയെയും കാമുകനെയും പോലീസ് ചോദ്യം ചെയ്തതിൽ നിന്നു അമ്മ കാമുകനെ കൊണ്ടു മകളെ വിവാഹം ചെയ്യിക്കാൻ ശ്രെമിച്ചുവെന്നും ഇത് കുട്ടി എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് നൽകുന്ന സൂചന. കുട്ടി ആത്മഹത്യ ചെയ്തെന്നാണ് ഇവർ പോലീസിനു നൽകിയിരുന്ന മൊഴി എന്നാൽ വിശദമായ അന്വേഷണത്തിലാണ് കഴുത്തിൽ ഷാൾ മുറുക്കി ശ്യാസം മുട്ടിച്ചു കൊന്നതാണെന്ന വിവരം വെളിപ്പെടുത്തുന്നത് പ്രതികളായ അനീഷ് , മഞ്ജുഷ എന്നിവരെ അടുത്തയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും .
