കൊട്ടാരക്കര: നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കന്ററി നടന്ന സ്കൂളിൽ ലഹരിവിരുദ്ധ വാരാഘോഷം സമാപിച്ചു. ആധുനിക സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വാരം വിവിധ പരിപാടികളോടെ ആചരിച്ചത് . പോസ്റ്റർ രചന മത്സരം, ബോധവൽക്കരണ ക്ലാസ്, സെമിനാർ, സൈക്കിൾ റാലി എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കൊട്ടാരക്കര എക്സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ്പ രിപാടികൾ നടത്തിയത്. മത്സരത്തിൽ വിജയികളായവർക്ക് കൊട്ടാരക്കര അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വിനോദ് ശിവറാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ അർച്ചനാ കുമാരി.ജി എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളുംവിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സിന്ധു .എസ് .നായർ, സ്കൂൾ മാനേജർ കെ സുരേഷ് കുമാർ, അധ്യാപകരായ രജീഷ് ആർ, സാം ഡാനിയൽ , ഷിനു. വി.രാജ്, ഗംഗ എം കെ എന്നിവർ പ്രസംഗിച്ചു .
