തിരുവനതപുരം : നെടുമങ്ങാട് കരിപ്പൂരിലെ പത്താം ക്ലാസ് വിദ്ധാർത്ഥിനി മീരയെ കൊലപ്പെടുത്തിയത് അമ്മയും കാമുകനും ചേർന്നു. കുട്ടിയുടെ അമ്മയുടെയും കാമുകന്റെയും അവിഹിതം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് കൊലപാതകം എന്നു പോലീസിന്റെ നിഗമനം . സംഭവ ദിവസമായ ജൂൺ പത്തിന് വൈകുന്നേരം നാലുമണിക്ക് വീട്ടിൽ എത്തിയ പെൺകുട്ടി അമ്മയുടെയും കാമുകനായ അനീഷിന്റെയും അവിഹിതബന്ധം മനസ്സിലാക്കുകയും, മകൾ പുറത്തുപറയുമെന്ന പേടിയിൽ ഇരുവരും കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു . സംഭവ വിവരം പുറത്തറിയാതിരിക്കാൻ കുട്ടിയെ പൊട്ടകിണറ്റിൽ തള്ളി. മഞ്ജുവി (39)നെയും കാമുകൻ ഇടമല കാരാന്തല കുരിശടിയിൽ അനീഷി (32)നെയും ശനിയാഴ്ച രാത്രി നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു . പോലീസിന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച രാത്രി 10-മണിയോടെ മൃതദേഹം സംസ്കരിച്ചു.
