അജ്മാൻ : അജ്മാൻ അൽ തല്ലഹ് മരുഭൂമിയിൽ ഈ മാസം ഒൻപതിന് കണ്ടെത്തിയ മൃതുദേഹം ഒന്നര മാസമായി കാണാതായ കണ്ണൂർ തലശ്ശേരി സിപി റോഡ് സ്വദേശി റാഷിദ് (33) ആണെന്ന് സ്ഥിരീകരിച്ചു. ഷാർജയിലെ സൂപ്പർമാർക്കറ്റിലെ ജോലിക്കാരനായിരുന്ന റഷീദിനെ ഒന്നര മാസം മുൻപാണ് കാണാതായത് കടയുടമയും സഹോദരനും പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു . ഈ മാസം ഒൻപതിനാണ് റഷീദിന്റെ മൃതുദേഹം അൽ തല്ലഹ് മരുഭൂമിയിൽ കണ്ടെത്തിയത് കാണാതായ ദിവസവും രാവിലെ ഒൻപതിന് സൂപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയ റാഷിദ് 11 മണിയോടെ പുറത്തേയ്ക്ക് പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ് . ഇത്രയുംനാൾ റഷീദ് എവിടെയായിരുന്നു ?? മരണകാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരും.
