തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിയിൽ ചികിത്സയിൽ കഴിയുന്ന വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായവും ദീർഘനേര ഡയാലിസിസും തുടരുകയാണ്.
സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർമാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ചികിത്സ തുടരുന്നത്.