തിരുവന്തപുരം: ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡാ ചന്ദ്രശേഖര്‍. സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാന പാലനം ഏറ്റവും നന്നായി നടക്കുന്നത് കേരളത്തിലാണെന്നും ക്രമസമാധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ട സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ജനങ്ങളോടുള്ള സേനയുടെ പെരുമാറ്റം സൗഹാര്‍ദ പൂര്‍ണമാകും. പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജന സൗഹൃദമാക്കുമെന്നും റവാഡ ചന്ദ്രശേഖര്‍ ഉറപ്പുനല്‍കി.