അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് നിരവധി പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൃദയഭേദകം എന്നാണ് പ്രധാനമന്ത്രി അപകടത്തെക്കുറിച്ച് പറഞ്ഞത്. ‘അഹമ്മദാബാദിലെ ദുരന്തം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. വാക്കുകൾക്ക് അതീതമായ ദുരന്തമാണത്. അപകടത്തിൽപ്പെട്ടവർക്ക് ഒപ്പമാണ് എന്റെ ചിന്ത. ദുരന്തബാധിതർക്ക് സഹായമെത്തിക്കുന്നതിനായി മന്ത്രിമാർക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്’ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
