കണ്ണൂർ: ഈസ്റ്റർ ദിനത്തിൽ വീഡിയോ സന്ദേശവുമായി സി പി എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവി. എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പരോക്ഷ മറുപടിയെന്ന നിലയ്ക്കാണ് ദിവ്യയുടെ പ്രതികരണം. ‘നിങ്ങളിൽ പാപം ചെയ്യാവത്തർ കല്ലെറിയട്ടെ’ എന്ന വരികളോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിസ്വാര്‍ഥരായ മനുഷ്യര്‍ക്കായി ചോദ്യങ്ങള്‍ ഉയര്‍ത്തിയതിനാലാണ് യേശുവിന് കുരിശ് മരണം വിധിക്കപ്പെട്ടതെന്നാണ് വീഡിയോയിൽ പറയുന്നത്.
