ന്യൂഡൽഹി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിശദമായ വാദം കേട്ടാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ആരോപിച്ചായിരുന്നു മഞ്ജുഷ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെയും സമീപിച്ചത്.
രാത്രി മൂന്ന് മണിക്ക് വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റൂവെന്ന് പറഞ്ഞ നടനാണ് ശ്രീനാഥ് ഭാസി;ആരോപണവുമായി നിർമ്മാതാവ്
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചിരുന്നു. കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
