തിരുവനന്തപുരം .എസ് എ ടി ആശുപത്രിയിലെ വാർഡിനുള്ളിലെ തറയിൽ പാകിയിരുന്ന ടൈൽസുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പീഡിയാട്രിക് സർജറി വിഭാഗത്തിലെ Ps 3 വാർഡിൽ രാവിലെ 9.30 നായിരുന്നു സംഭവം. സർജറി കഴിഞ്ഞ മൂന്ന് കുട്ടികൾ വാർഡിൽ ഉണ്ടായിരുന്നു. വൻ ശബ്ദത്തോടെ ടൈലുകൾ പൊട്ടിത്തെറിച്ചു. ശബ്ദം കേട്ട് കൂട്ടിരിപ്പുകാരും ജീവനക്കാരും ഓടിയെത്തി കുട്ടികളെ മറ്റൊരു വാർഡിലേക്ക് മാറ്റി.
