അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ പരിശീലന വിമാനം തകർന്ന് വീണു.അപകടത്തിൽഒരു വനിതാ ട്രെയിനി പൈലറ്റിന് പരിക്കേറ്റു.സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
മെഹ്സാന പട്ടണത്തിനടുത്തുള്ള ഉച്ചാർപി ഗ്രാമത്തിലെ തുറസായ സ്ഥലത്താണ് ഒറ്റ എഞ്ചിൻ വിമാനം ഇടിച്ചിറക്കിയത്. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് നിഗമനം. അപകടത്തിൽ പരിക്കേറ്റ യുവ പൈലറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.