ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വ്യാഴാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷ സേന. ഹിരാനഗർ സബ്ഡിവിഷനിലെ വന മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു.പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെ നില ഗുരുതരമാണെന്ന് വൃത്തങ്ങൾ അറിയിച്ചു
