കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് ലക്ഷം രൂപയുടെ 50 ഗ്രാം എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയില്‍. അഞ്ചാലുംമൂട് ഇടവട്ടത്ത് നിന്ന് ഇപ്പോള്‍ പനയം രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന് (34) ആണ് അറസ്റ്റിലായത്. സിറ്റി ഡാന്‍സാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.
