കൊച്ചി: ആരോഗ്യാവസ്ഥ പ്രയാസകരമായ സാഹചര്യത്തില്‍ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത പിഡിപി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. രാവിലെ ഏഴിന് തുടങ്ങിയ ശസ്ത്രക്രിയ ഉച്ചയോടെയാണ് പൂർത്തിയായയത്. തുടർന്ന് ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. യൂറോ സർജൻ ഡോ. സച്ചിൻ ജോസഫ്, അനസ്തേഷ്യ വിഭാഗം തലവൻ ഡോ. വിനോദൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരിന്നു.