കൊട്ടാരക്കര : കേരളത്തിലെ മികച്ച വില്ലേജ് ഓഫീസായി കൊട്ടാരക്കര വില്ലേജ് ഓഫീസിനെ തിരഞ്ഞെടുത്തു. സംസ്ഥാന റവന്യൂ വകുപ്പിന്റെയും സർവ്വേ വകുപ്പിന്റെയും 2023 24ലെ മികച്ച വിദ്യാഭ്യാസത്തിനുള്ള അവാർഡ് ആണ് കൊട്ടാരക്കര വില്ലേജ് ഓഫീസിന് ലഭിച്ചത്.ഫയൽ നടപടികളും സർട്ടിഫിക്കറ്റുകളും പൂർണമായും ഓൺലൈൻ ഈ ഓഫീസ് സംവിധാനം വഴി ആക്കിയതിനും പൂർണ്ണമായും ഓഫീസ് ഡിജിറ്റലൈസ് ചെയ്തതിനുമാണ് കൊട്ടാരക്കര വില്ലേജ് ഓഫീസിന് പുരസ്കാരം ലഭിച്ചത്. വില്ലേജ് ഓഫീസർ വി. ജോബി, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ. ആർ .രാജേഷ്, വില്ലേജ് അസിസ്റ്റൻറ് മനേഷ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് അനീഷ് എം. എസ്, കെ. കൈരളി ജയകുമാരി എന്നീ ജീവനക്കാരുടെ കൈകളിലാണ് കൊട്ടാരക്കര വില്ലേജ് ഓഫീസിന്റെ ഭദ്രമായ പ്രവർത്തനം
