കൊട്ടാരക്കര : സമൂഹത്തെ വലിയ തോതിൽ മാധ്യമങ്ങൾ നിയന്ത്രിക്കുന്നുവെന്നും മാധ്യമങ്ങൾ ശരിയായ രീതിയിൽ വാർത്തകൾ അവതരിപ്പിച്ചില്ലെങ്കിൽ സമൂഹത്തിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ വളരെ വലുതാണന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോ പാൽ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ച് മാധ്യമ ങ്ങളുടെ കോർപ്പറേറ്റ് വത്ക്കരണം എന്ന വിഷയത്തിൽ കൊട്ടാര ക്കരയിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു.ദേശാഭിമാനി മുൻ മാനേജർ കെ വരദരാജൻ മോഡറേറ്ററായിരുന്നു. ചില മാധ്യമങ്ങളുടെ പേജുകളുടെ നിയന്ത്രണം എഡിറ്റർമാർക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണന്നും, ആ ചുമതല മാധ്യമ മുതലാളിമാരുടെ ആഗ്രഹ ങ്ങൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ച് മാറിയിരിക്കുകയാണന്നും കെ വരദരാജൻ പറഞ്ഞു. മുൻ എം എൽ എ പി അയിഷാ പോറ്റി അധ്യക്ഷയായി. സെമിനാർ കമ്മിറ്റി കൺവീനർ സി മുകേഷ് സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ വിഷയം അവതരിപ്പിച്ചു. ജനയുഗം മുൻ ചീഫ് എഡിറ്റർ രാജാജി മാത്യു തോമസ്, 24 ന്യൂസ് ചെയർമാൻ ആർ ശ്രീകണ്ഠൻ നായർ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ രാജഗോപാൽ, ഏരിയ സെക്രട്ടറി പി കെ ജോൺസൺ ജില്ലാ കമ്മിറ്റിയംഗം ജി സുന്ദരേശൻ, മുൻസിപ്പൽ ചെയർമാൻ കെ ഉണ്ണികൃഷ്ണമേനോൻ എന്നിവർ സംസാരിച്ചു.
