കൊട്ടാരക്കര: കേരളാ ജേർണലിസ്റ്റ് യൂണിയൻ(കെ.ജെ.യു.) കൊല്ലം ജില്ലാ സമ്മേളനം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു ഉദ്ഘാടനം ചെയ്തു. മാറിയ കാലത്തിനനുസരിച്ച് മാധ്യമപ്രവർത്തകരും പ്രവർത്തന ശൈലി മാറ്റണമെന്നും പുരോഗമനാത്മക മാധ്യമ പ്രവർത്തനമാണ് നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. വർഗീസ് എം.കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ഐ.ജെ.യു. ദേശീയ സമിതിയംഗം ബാബു തോമസ് പ്രഭാഷണം നടത്തി. സനിൽ അടൂർ, കെ.ആർ.ജയകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി കെ.സി.സ്മിജൻ, മണി വസന്തം, ബിനോയ് വിജയൻ, ഗിരീഷ് ഭാബു, മുളവൂർ സതീഷ്, അശ്വിൻ പഞ്ചാക്ഷരി തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു. പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമനിധി നടപ്പാക്കണമെന്നും മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ തടയാൻ നടപടിയെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.ശിവപ്രസാദിനെ ജില്ലാ സെക്രട്ടറിയായും കെ.ആർ.ജയകുമാറിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.
