കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതി കൊച്ചിയിൽ പിടിയിൽ. അയർലന്റ്, ഓസ്ട്രേലിയ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാദ്ഗാനം ചെയ്താണ് യുവതീ യുവാക്കളിൽ നിന്നും ഇയാൾ 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ തട്ടിയെടുത്തത്. തൃശ്ശൂർ സ്വദേശി മുകേഷ് മോഹനനെയാണ് പൊലീസ് പിടികൂടിയത്. കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന മോസ്റ്റ്ലാൻഡ്സ്, ട്രാവൽ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു മുകേഷ് മോഹനൻ.
