കൊച്ചി: കഞ്ചാവുമായി നാല് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. സമിൻ ഷെയ്ക്ക്, മിഥുൻ, സജീബ് മണ്ഡൽ, ഹബീബുൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബംഗാൾ സ്വദേശികളാണ് പിടിയിലായ നാലു പേരും. 36 കിലോ കഞ്ചാവാണ് പ്രതികളിൽനിന്ന് പിടിച്ചെടുത്തത്. ഒഡീഷയിൽ നിന്നും കഞ്ചാവ് എത്തിച്ച് കേരളത്തിൽ വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്.
