തെന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ ആര്യങ്കാവ് എന്ന സ്ഥലത്ത് വച്ച് കേരള തമിഴ്നാട് ഇന്റർ സ്റ്റേറ്റ് ബോർഡർ മീറ്റിംഗ് നടത്തി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു. കെ.എം, ഐ.പി.എസ്. ന്റെയും, തെങ്കാശി പോലീസ് സൂപ്രണ്ട് വി.ആർ.ശ്രീനിവാസ് ടി.പി.എസ് ന്റെയും നേതൃത്വത്തിൽ നടന്ന ഇന്റർ സ്റ്റേറ്റ് ബോർഡർ മീറ്റിങ്ങിൽ ശബരിമല, ക്രിസ്തുമസ്- ന്യൂ ഇയർ പ്രമാണിച്ച് വാഹനാപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനായി ഹൈവേ കേന്ദ്രീകരിച്ച് സംയുക്ത വാഹന പരിശോധന ശക്തമാക്കുവാനും, അതിർത്തികടന്നുള്ള മദ്യം, മയക്ക് മരുന്ന് വ്യാപനം തടയുന്നതിനും, അന്തർ സംസ്ഥാന കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും, ഹൈവേ റോഡ് സൈഡിലെ അനധികൃത കയ്യേറ്റങ്ങൾ തടയുന്നതിനും, വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിച്ച് ഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള സംയുക്ത നടപടികൾ സ്വീകരിക്കുമെന്ന് തീരുമാനിച്ചു. തെങ്കാശി ഡി.എസ്.പി തമിഴ് ഇനിയൻ, തെന്മല ഡി.എഫ്.ഒ. ഷാനവാസ്, ഐ.എഫ്.എസ്, കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്.പി.സക്കറിയ മാത്യു, പുനലൂർ ഡി.വൈ.എസ്.പി. പ്രദീപ് കുമാർ.വി.എസ്, കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.രാജേഷ്, കുളത്തൂപ്പുഴ എസ്.എച്ച്.ഒ. ബി.അനീഷ്, തെന്മല എസ്.എച്ച്.ഒ. ജി. പുഷ്പ കുമാർ, അച്ചൻകോവിൽ എസ്.എച്ച്.ഒ.ആർ. ശ്രീകൃഷ്ണകുമാർ, പുളിയറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുഭാഷ്ചന്ദ്രബോസ്.കെ, ചെങ്കോട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.മുരളീധരൻ, പുനലൂർ ജോയിന്റ് ആർ.ടി.ഒ. സുനിൽകുമാർ,പുനലൂർ റെയിൽവേ എസ്.എച്ച്.ഒ. ശ്രീകുമാർ.ജി തുടങ്ങി കേരള പോലീസ്, എക്സൈസ്, ഫോറസ്റ്റ്, മോട്ടോർ വാഹന വകുപ്പ്, തമിഴ്നാട് പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
