കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിലെ റേഷന്‍ കടകളില്‍ പച്ചരി കിട്ടാക്കനിയായി. ഓണത്തിന് ശേഷം ഒരിക്കല്‍ പോലും കരുനാഗപ്പള്ളിയിലെ റേഷന്‍ കടകളില്‍ റേഷന്‍ പച്ചരി എത്തിയിട്ടില്ല. പച്ചരിക്കായി റേഷന്‍ കാര്‍ഡ് ഉടമകള്‍ ദിവസവും റേഷന്‍ കടകള്‍ കയറി ഇറങ്ങുകയാണ്. റേഷന്‍ കടകളില്‍ പച്ചരി കിട്ടാതായതോടെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ പച്ചരിയുടെ വില 45 രൂപയായി ഉയര്‍ന്നു. സാധാരണക്കാര്‍ക്ക് പച്ചരി അപ്രാപ്യമായി മാറുകയാണ്. ബി.പി.എല്‍, എന്‍.പി.എസ്, എന്‍.പി.എന്‍.എസ് എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് പോലും റേഷന്‍ കടകളില്‍ നിന്ന് പച്ചരി ലഭിക്കുന്നില്ല.
