കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉള്‍ക്കടലില്‍ കുടുങ്ങി. ബോട്ടിന്റെ ഡ്രൈവര്‍ മുജീബിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് ഉള്‍ക്കടലില്‍ കുടുങ്ങിയത്. പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട്, തിരുവനന്തപുരം, ഒഡീഷ സ്വദേശികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ 17നാണ് ഇവര്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. സഫാ മോള് എന്നാണ് ഉള്‍ക്കടലില്‍ കുടുങ്ങിയ ബോട്ടിന്റെ പേര്. തലശ്ശേരി തീരദേശ പൊലീസ് തിരച്ചില്‍ തുടങ്ങി.
