തൃക്കണ്ണമംഗൽ: സി. വി. എൻ. എം. എൽ. പി സ്കൂളിൻ്റെ വാർഷികവും പുതുതായി പണികഴിപ്പിച്ച സ്കൂൾ കമാനവും നഗരസഭാ അദ്ധ്യക്ഷ ബി. ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു.
പി. റ്റി. എ പ്രസിഡൻ്റ് ദീപാദീപകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൌൺസിലർ പവിജാ പത്മൻ വിരമിച്ച അദ്ധ്യപികമാർക്ക് ഉപഹാര സമർപ്പണം നടത്തി. കൌൺസിലർ ലീനാ ഉമ്മൻ അവാർഡുകൾ വിതരണം ചെയ്തു. കൌൺസിലർ നെൽസൺ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിനിസ്ട്രസ് ബിൻസി ശാമുവേൽ, സുജ. പി വർഗ്ഗീസ് , പ്രൊഫ. മാത്യൂസ് ഏഹ്രഹാം, ജേക്കബ് ജോർജ്ജ്, സാലി. പി ജോർജ്ജ്, ശോഭ പി. ജോൺ മാത്യു, എം. സി ചെറിയാൻ, സുധാമണി വി. പി എന്നിവർ പ്രസംഗിച്ചു.