തിരുവനന്തപുരം: വർക്കലയിൽ പോലീസ് സ്റ്റേഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റോഡിലാണ് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് വര്‍ക്കല വെട്ടൂര്‍ സ്വദേശിയായ ബിജുവാണ്. ഇയാളുടെ മൃതദേഹം ഉണ്ടായിരുന്നത് വര്‍ക്കല ഡി വൈ എസ് പി ഓഫീസിനരികിലെ കടമുറിക്ക് മുന്നിലാണ്. സംഭവമുണ്ടായത് ഇന്ന് രാവിലെ 7.30യോടെയാണ്. തലയ്ക്ക് അടിയേറ്റ രീതിയിലുള്ള മുറിവുകളാണ് മൃതദേഹത്തിലുള്ളത്. പോലീസ് പറയുന്നത് രക്തം വാർന്ന് മരിച്ചതാകാമെന്നാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
